HomeLyrics

Ponveene Thalavattam Song Lyrics – Thalavattam Moive

Like Tweet Pin it Share Share Email

Ponveene Thalavattam Song Lyrics

Ponveene Thalavattam Song Lyrics from Malayalam movie Thalavattam and the music composed by Prasanna Suresh, Rahul Prabhakaran with song lyrics penned by Poovachal Khader. Ponveene song was sung by Sanah Moidutty.

Ponveene Thalavattam Song Lyrics In Malayalam

ഉം..ഉം
നാദം നല്‍കൂ..
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍..
പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ
പറന്നേറുന്നൂ മനം മറന്നാടുന്നൂ..
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ.. നവവാസന്തം പോലെ
ഹേമന്തം പോലെ.. നവവാസന്തം പോലെ
ലയംപോലെ ദലംപോലെ അരിയ ഹരിത വിരിയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ഉം ഉം ഉം ഉം മൗനം വാങ്ങൂ
ഉം ഉം ഉം ഉം നാദം നല്‍കൂ

Also, know where to watch: